ആലുവ: ആലുവ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ കണ്ടിജൻസി ജീവനക്കാർ സെക്രട്ടറിക്ക് പരാതി നൽകി. ജോലി ചെയ്യുന്ന സ്ഥലത്തെത്തി നിരന്തരം അധിക്ഷേപിക്കുന്നുവെന്നാണ് പരാതി. ഇതേതുടർന്ന് ആരോഗ്യ വിഭാഗം അദ്ധ്യക്ഷൻ എം.പി. സൈമണിനെ സെക്രട്ടറി ചേബറിൽ വിളിച്ചു വരുത്തി വിശദീകരണം തേടി. പരാതി അടിസ്ഥാനരഹിതമാണെന്നാണ് അദ്ധ്യക്ഷന്റെ നിലപാട്.