മൂവാറ്റുപുഴ: സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും നേതാവുമായിരുന്ന അന്തരിച്ച കെ.വി.പൈലിയുടെയും ഇ.എക്‌സ്.തോമസിന്റെയും അനുസ്മരണവും ഫോട്ടോ അനച്ഛാദനവും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബുപോൾ നിർവഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം വിൻസൻ ഇല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം കമ്മിറ്റി അംഗം പോൾ പൂമറ്റം, എൻ.എ.ബാബു, വി.ഒ.കുറുമ്പൻ, എൻ.എ.ടോമി, മാത്യു ടി.തോമസ്, ബിജു ജോർജ്, മേരി തോമസ്, പി. പി.ജോമോൻ, കെ.വി.പൈലിയുടെ ഭാര്യ ഏലമ്മ എന്നിവർ പങ്കെടുത്തു.