കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ ട്രാൻസ്ലേഷണൽ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനായി സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന് 20കോടിരൂപ അനുവദിച്ചു. സർവകലാശാലയിലെ അക്കാഡമിക് ഗവേഷണത്തിന്റെ ഫലങ്ങൾ സമൂഹത്തിന് ഉപകാരപ്രദമായ ഉത്പന്നങ്ങളായും സേവനങ്ങളായും മാറ്റുന്നതിൽ ഈ കേന്ദ്രം വലിയ പങ്കുവഹിക്കും. ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ കേന്ദ്രം സാമ്പത്തികമായി സ്വയം നിലനിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.