കൊച്ചി: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ത്രിദിന അവധിക്കാലക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ ക്യാമ്പ് കോ-ഓർഡിനേറ്ററും ഞാറക്കൽ സർക്കിൾ ഇൻസ്‌പെക്ടറുമായ രാജൻ കെ. അരമന മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കൂട്ടയോട്ടം, പി.ടി, പരേഡ് എന്നിവ നടന്നു. വ്യായാമവും ആരോഗ്യവും എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്‌പോർട്‌സ് കോച്ച് എ.ബി. ബിയാസ് ക്ലാസ് നയിച്ചു. തുടർന്ന് സൈക്കോളജി ട്രെയിനർ സീനത്ത്, മോട്ടിവേഷണൽ സ്പീക്കർ ആൻസൻ കുറുമ്പത്തുരുത്ത് എന്നിവർ ക്ലാസുകളെടുത്തു.