കൊച്ചി : വെണ്ണല മാധവൻ മാസ്റ്റർ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഓണം ഓർമ്മക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. രണ്ടു ബാച്ചിലായി 24 പേർ പങ്കെടുത്തു. വെണ്ണല ശ്രീവത്സം വീട്ടിൽ സി.ഡി.വത്സലകുമാരി ഒന്നാം സമ്മാനത്തിനും സമീദ മൻസൂർ, വി.ബി.രാധാകൃഷ്ണൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി. ആലിൻചുവട് എൻ.എസ്.എസ് ഹാളിൽ ചേർന്ന യോഗത്തിൽ വിജയികൾക്ക് അഡ്വ.എ.ജി.ഉദയകുമാർ സമ്മാന വിതരണം നടത്തി. സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. അഭിലാഷ്, എൻ.എ. അനിൽകുമാർ, ടി.എസ്. ഹരി, എസ്. മോഹൻദാസ്, ഡി.ബി. ദീപ എന്നിവർ സംസാരിച്ചു.