തോപ്പുംപടി: കൊച്ചി നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ അദ്ധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ സ്വാഗതമാശംസിച്ചു. എം.പി ഹൈബി ഈഡൻ, എം.എൽ.എ ടി. ജെ വിനോദ്, എം.എൽ.എ ഉമ തോമസ്, ദീപ്തി മേരി വർഗീസ്, മുൻ മേയർ ടോണി ചമ്മണി, എൻ. വേണുഗോപാൽ, ഡൊമനിക്ക് പ്രസന്റേഷൻ തുടങ്ങിയവർ പങ്കെടുത്തു.