ഇടക്കൊച്ചി: കൂട്ടം കലാസമിതിയുടെ 'ഓണോത്സവ് 2022" സെപ്തംബർ 9ന് ഇടക്കൊച്ചിയിൽ നടക്കും. രാവിലെ 9ന് പി.ഡി. ജോയ് പടപ്പുരയ്ക്കൽ ദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് 3ന് കൈകൊട്ടിക്കളി. വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സിനിമ-സീരിയൽ താരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്യും. പി.ആർ. പ്രഭാഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന് സുധാകരൻ ഇടക്കൊച്ചി സ്വാഗതം പറയും. തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജെ. ലീനസ് മുഖ്യാതിഥിയും എഴുത്തുകാരൻ കൊച്ചിൻ ബാബു മുഖ്യപ്രഭാഷണവും നടത്തും. ജ്ഞാനോദയം സഭ പ്രസിഡന്റ് ആർ.ശിവജി, ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ എന്നിവർ സംസാരിക്കും. ചടങ്ങിൽ കെ.വി.സത്യൻ മാഷിനെ ആദരിക്കും. തുടർന്ന് ബ്രേക്ക് ഡാൻസും ഇടക്കൊച്ചി ചിന്ത ആർട്സ് അവതരിപ്പിക്കുന്ന ഇ.സി.ജി എന്ന ഏകാംഗ നാടകവും അരങ്ങേറും.