
തൃക്കാക്കര: റോഡിലേക്ക് തള്ളി നിൽക്കുന്ന ബാരിക്കേഡിലെ പരസ്യ ബോഡ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. സീ പോർട്ട് എയർപ്പോർട്ട് റോഡിൽ മീഡിയ അക്കാഡമിക്ക് അടുത്തായി റോഡിന് നടുവിൽ സ്ഥാപിച്ച ബാരിക്കേഡിലെ പരസ്യ ബോർഡിന്റെ ഫ്രൈമിൽ നിന്ന് തുരുമ്പ് പിടിച്ചാണ് ബോർഡ് ഇളകി വീഴാറായി അപകടകരമായി റോഡിലേക്ക് തള്ളി നിൽക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി ഈ ബോർഡ് ഇങ്ങനെ തുടരുന്നു. വലിയ വാഹനങ്ങളുടെ ബോഡി ഇതിലുരസി കേടുപാടു പറ്റുന്നതും ഇരുചക്ര വാഹന യാത്രക്കാരുടെ വസ്ത്രങ്ങൾ ഇതിൽ കുരുങ്ങി ധാരാളം പേർ അപകടത്തിൽ പെടുന്നതും പതിവാണ്. അധികാരികളെ വിവരം അറിയിച്ചിട്ടും വേണ്ട നടപടികളെടുക്കുന്നില്ലന്ന് നാട്ടുകാർ പറയുന്നു.