1

ഫോർട്ടുകൊച്ചി: കൊച്ചി താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ജീവനക്കാർ നടത്തിയ ഓണാഘോഷത്തിൽ വിദേശ വിനോദ സഞ്ചാരികളുടെ പങ്കാളിത്തവും. റവന്യൂ ജീവനക്കാരുടെ ഓണാഘോഷ പരിപാടികൾ വിദേശ സഞ്ചാരികളും പങ്കാളികളായി.കൊച്ചി താലൂക്ക് ഓഫീസ്, ആർ.ഡി.ഓഫീസ്, ആർ.ആർ.ഓഫീസ്, വൈപ്പിൻ ഏരിയയിലെ വില്ലേജ് ഓഫീസുകൾ, കൊച്ചി ഏരിയയിലെ വില്ലേജ് ഓഫീസുകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണ് ആഘോഷ പരിപാടികളിൽ പങ്കെടുത്തത്. ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു . വടംവലി, ഗാനമേള, തിരുവാതിര,ഓണപ്പാട്ട്,പൂക്കള മത്സരം,കസേര കളി തുടങ്ങിയ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.സബ് കളക്ടർ പി.വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു.കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, അഡീഷണൽ തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് തുടങ്ങിയവർ സംസാരിച്ചു.