tem
തിരുവൈരാണിക്കുളം മഹാദേവ ട്രസ്റ്റ് സംഘടിപ്പിച്ച സമൂഹ വിവാഹച്ചടങ്ങിൽ വിവാഹിതരായ ദമ്പതിമാരോടൊപ്പം മന്ത്രി പി.രാജീവ്, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവർ

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നടപ്പിലാക്കുന്ന മംഗല്യം സമൂഹവിവാഹ പദ്ധതിയുടെ ഒൻപതാമത് വിവാഹ ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. ഏഴ് യുവതികളുടെ വിവാഹമാണ് ഇന്നലെ ക്ഷേത്രത്തിൽ നടന്നത്. ക്ഷേത്രട്രസ്റ്റ് അപേക്ഷ ക്ഷണിച്ച് അതിൽ യോഗ്യരായവരെ തിരഞ്ഞടുക്കുകയായിരുന്നു.

ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം. എൽ.എ, ക്ഷേത്രംട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ടോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ടി.എ. ഷബീർ അലി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, ഗ്രേസി ദയാനന്ദൻ, ഫാ. പോൾ കോലഞ്ചേരി, പി.യു. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

2013ൽ ആരംഭിച്ച വിവാഹപദ്ധതിപ്രകാരം ഇതുവരെ 107 യുവതികൾ വിവാഹിതരായിട്ടുണ്ട്.