പെരുമ്പാവൂർ: മാനസികാസ്വാസ്ഥ്യമുള്ള അന്യസംസ്ഥാന തൊഴിലാളി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കു ചാടി. അസാം സ്വദേശി മൈനകൾ നൗകയിൽ വികാസിനാണ് (33) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് സംഭവം. തൊട്ടുതാഴെയുള അലുമിനിയം ഷീറ്റിൽ തട്ടിയിട്ടാണ് താഴേയ്ക്കുവീണത്.
പെരുമ്പാവൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ എ.പി.സി ജാ, ബി.എസ്.സാൻ, കെ.വി. ജോണി എന്നിവർ ചേർന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂരിൽ ജോലിചെയ്തിരുന്ന ഇയാൾ പെരുമ്പാവൂരിലുള്ള സഹോദരന്റെയടുത്ത് വെള്ളിയാഴ്ചയാണ് എത്തിയത്.