
കൊച്ചി: എറണാകുളം പബ്ലിക് ലൈബറിയിൽ കേരള കവി സമാജം പ്രതിമാസ കവിസദസ് സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ.എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പൂജ പി.ബാലസുന്ദരം, കെ.ആർ. സുശീലൻ വൈക്കം, നൂറൂൽ അമീൻ , വി.എൻ. രാജൻ, വിജയൻ എരമല്ലൂർ, അക്ബർ കെ. എ. അന്ത്രൂസ്, എരമല്ലൂർ ഷണ്മുഖദാസ്, കെ.വി. അനിൽകുമാർ, കോട്ടയം ദേവദാസ്, ഡോ.പി. ഇ. വേലായുധൻ, പി.ഐ. ശങ്കരനാരായണൻ, ഏ.കെ. പുതുശേരി എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. അദ്ധ്യക്ഷൻ കവിതകളെ വിലയിരുത്തി സംസാരിച്ചു. ജോയിന്റ് സെക്രട്ടറി നൂറുൽ അമീൻ സ്വാഗതവും പൂജ.പി. ബാല സുന്ദരം നന്ദിയും പറഞ്ഞു.