sakshama

കൊച്ചി : സക്ഷമയുടെ നാഷണൽ എക്സിക്യുട്ടീവ് കൗൺസിലിന്റെ പൊതുസമ്മേളനം 17ന് രാവിലെ 9.30ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ്. സഹ സർകാര്യവാഹ് സി.ആർ. മുകുന്ദ്, സക്ഷമ ദേശീയ അദ്ധ്യക്ഷൻ അഡ്വ. ഗോവിന്ദരാജ് എന്നിവർ പങ്കെടുക്കും.

16, 17, 18 തീയതികളിൽ എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിലാണ് നാഷണൽ കൗൺസിൽ യോഗം.

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ആർ.എസ്.എസ്. പ്രചാരകന്മാരായ ടി.ആർ. സോമശേഖരൻ, കെ.കെ. വാമനൻ, പി. പുരുഷോത്തമൻ, കെ.ആർ. ഉമാകാന്തൻ , സക്ഷമ എക്സി. മെമ്പർ പി. സുന്ദരം എന്നിവർ ചേർന്ന് നിർവ്വഹിച്ചു.