mahila

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ജില്ലാ പ്രസിഡന്റ് അഡ്വ. മിനിമോളുടെ നേതൃത്വത്തിൽ മഹിള കോൺഗ്രസ് കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ മെഗാ പൂക്കളവും കേരളീയ വേഷമണിഞ്ഞ മഹിളകളുടെ ഗാനാലപനവും ഒരുക്കി.

ഇന്ത്യയുടെ ഭൂപടത്തിൽ ഭാരത് ജോഡോ യുടെ ലോഗോ പൂക്കളിൽ വിടരുന്നതായിരുന്നു മെഗാ പൂക്കളം. 21ന് എറണാകുളത്ത് എത്തുന്ന ഭാരത് ജോ ഡോ യാത്രയിൽ പതിനായിരങ്ങൾ അണിചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു .

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., പ്രേമ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.