paravur-bar-asso

പറവൂർ: പറവൂർ ജില്ലാ കോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആവണി പൂവരങ്ങ് സമാപിച്ചു. സമാപന സമ്മേളനം ജസ്റ്റിസ് സുധീന്ദ്ര കുമാർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് എം.എ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആർ.ടി.പ്രകാശ്, പ്രിൻസിപ്പൽ സബ് ജഡ്ജ് ജോമോൻ ജോൺ, അഡീഷണൽ സബ് ജഡ്ജ് സന്തോഷ് കുമാർ, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആർ.പ്രലീൻ, ബാർ അസോസിയേഷൻ സെക്രട്ടറി ടി.ജി. അനൂപ് എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങളുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ അഭിഭാഷകർക്ക് പുറമേ പൊലീസ്, എക്സൈസ്, കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, സർക്കാർ ജീവനക്കാർ എന്നിവരും പങ്കെടുത്തു. അഭിഭാഷകരുടെ പൂക്കള മത്സരവും ഗാനമേളയും നടന്നു.