കോതമംഗലം: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മുനിസിപ്പൽതല ഓണച്ചന്ത ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോതമംഗലം ചെറിയപള്ളിത്താഴത്താണ് ഓണവിപണി ആരംഭിച്ചത്. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.കർഷകരുടെ ഉത്പന്നങ്ങൾ പത്ത് ശതമാനം അധികവില നൽകിയാണ് സംഭരിക്കുന്നത്. കൂടാതെ ഹോർട്ടികോർപ്പ് വഴിയുള്ള പച്ചക്കറികളും വട്ടവടയിൽ നിന്നുള്ള ശീതകാല പച്ചക്കറികളും എത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് മിതമായ വിലയിൽ ഓണക്കാലത്ത് ഉത്പന്നങ്ങൾ ലഭ്യമാകുന്ന സംവിധാനം കർഷകരും ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എം.എൽ.എ പറഞ്ഞു. കൃഷി ഫീൽഡ് ഓഫീസർ ഇ.പി.സാജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധു, അഡ്വ. ജോസ് വർഗീസ്, ഭാനുമതി രാജു, ഷിബു കുര്യാക്കോസ്‌, ലിറ്റി മത്തായി, എം.എസ്.സുനിൽ, രഞ്ജിത് തോമസ്, കെ.ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.