നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി ദേശം തലക്കൊള്ളിയിൽ ആരംഭിച്ച പച്ചക്കറിക്കൃഷി ബാങ്ക് പ്രസിഡന്റ് പി.ജെ.അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ലത ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.പി.രമേശ്, ശീലത ശിവൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.എസ്.ശാന്താമണി, എം.കെ.പ്രകാശൻ, പി.സി. സതീഷ് കുമാർ, ടി.കെ.മൻസൂർ, മിനി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.