മൂവാറ്റുപുഴ: ആറൂർ പബ്ലിക് ലൈബ്രറിയുടെ കീഴിലെ കാർമ്മൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം ആരക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ടി. ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂർ മുഖ്യപ്രഭാഷണം നടത്തി. മീങ്കുന്നം പള്ളി വികാരി റവ.ഫാ. ജോർജ് വടക്കേൽ ഓണസന്ദേശം നൽകി. ഓണപ്പുടവ വിതരണോദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബെസ്റ്റിൻ ചേറ്റൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജാൻസി മാത്യു, സിബി കുര്യാക്കോ , വിഷ്ണു ബാബു, ആൽബി ആൽവിൻ, സിജി ഷാമോൻ, ലൈബ്രറി സെക്രട്ടറി ജോഷി പോൾ, വനിതാ വേദി ചെയർപേഴ്സൺ റാണി ജയ്സൺ, സെക്രട്ടറി എൽബി ജിബിൻ, മേരി പീറ്റർ എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് മാത്യു ജോർജ്, സി.യു.ജോളി, ഇമ്മാനുവൽ മാതേക്കൽ എന്നിവർ സമ്മാനങ്ങൾ നൽകി. വിവിധ കലാരൂപങ്ങളോടേയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്ര, ഓണപ്പാട്ട്, തിരുവാതിരകളി, പായസ വിതരണം എന്നിവയും ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി.