ആലുവ: കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘത്തിൽ തൊഴിലാളികൾക്ക് പ്രവർത്തന ലാഭത്തിന്റെ അടിസ്ഥാനത്തിൽ 19 ശതമാനം ബോണസ് അനുവദിക്കാൻ ഭരണ സമിതി തീരുമാനിച്ചു. ചെടിച്ചട്ടികൾ കരാർ വ്യവസ്ഥയിൽ നിർമ്മിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ഉത്പാദന തുകയുടെ ഒമ്പത് ശതമാനം അലവൻസായി നൽകും. തൊഴിലാളികൾക്ക് 25000 രൂപ മുതൽ 30000 രൂപ വരെ ബോണസായി ലഭിക്കും. യോഗത്തിൽ സംഘം പ്രസിഡന്റ് പി.എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. കൊച്ചയ്യപ്പൻ, പി.ടി. രാജീവ്‌, വിജയാനന്ദൻ, ഓമന പ്രസാദ്, ജിജി ജോബി, ലതിക സജി എന്നിവർ പങ്കെടുത്തു.