ആലുവ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കൊള്ളയ്ക്കെതിരെ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് ആർ. രഹൻ രാജിന്റെ നേതൃത്വത്തിൽ ആലുവ സ്റ്റേഷൻ അധികൃതർക്ക് പരാതി നൽകി.

അടിസ്ഥാന സൗകര്യമൊരുക്കാതെ പ്രീമിയം പാർക്കിംഗിൽ നടത്തുന്ന പകൽ കൊള്ളയ്ക്കെതിരെയാണ് പരാതി. അടിസ്ഥാന സൗകര്യങ്ങളാകുന്നതുവരെ വരെ പ്രീമിയം പാർക്കിംഗ് നിർത്തിവെയ്ക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു. ബ്ലോക്ക്‌ ജനറൽ സെക്രട്ടറി കെ.പി.സിയാദ്, വിനോദ് ജോസ്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ഷാഫി എടത്തല, താഹിർ ചാലക്കൽ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.