മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.ഷമീർ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി. അർജുനൻ ഓണസന്ദേശം നൽകി. ഓണപ്പുടവയും വിതരണം ചെയ്തു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ലൈബ്രേറിയ സുമിത ഗോപി, ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എൻ. മോഹനൻ, ലൈബ്രറി കമ്മിറ്റി അംഗം ഋത്വിക് എന്നിവർ സംസാരിച്ചു. തുടർന്ന് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് ലൈബ്രറിയിലെ ഗായകർ അവതരിപ്പിച്ച് ട്രാക്ക് ഗാനമേള നടന്നു. കലാകായിക മത്സരങ്ങളുമുണ്ടായിരുന്നു.