
പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീനാരായണ ദിവ്യജ്യോതി പര്യടനം ഇന്ന് കരുമാല്ലൂർ - ചേന്ദമംഗലം മേഖലയിൽ പ്രയാണം നടത്തും. ആലങ്ങാട് ശാഖയിൽ നിന്ന് രാവിലെ പത്തിന് പര്യടനം ആരംഭിക്കും. 10 30ന് കരുമാല്ലൂർ ഈസ്റ്റ്, 11ന് കരുമാല്ലൂർ, 11.45ന് തൂയിത്തറ, 12.15ന് വലിയപല്ലംതുരുത്ത്, 2ന് കൊച്ചങ്ങാടി, 2.45ന് വടക്കുംപുറം, 3.15ന് വലിയപഴമ്പിള്ളിത്തുരുത്ത്, 3.45ന് പാലാതുരുത്ത് - മുണ്ടുരുത്തി, 4.15ന് കിഴക്കുംപുറം, 4.45ന് കരിമ്പാടം, 5ന് തെക്കുംപുറം ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും. ഇന്നലെ മനയ്ക്കപ്പടി ശാഖയിൽ നിന്ന് ആരംഭിച്ച് തുരുത്തിപ്പുറം ശാഖയിൽ സമാപിച്ചു. പതിനഞ്ച് ശാഖകളിലും നിരവധി കേന്ദ്രങ്ങളിലും ദിവ്യജ്യോതി സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ, പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി.ബാബു, യൂണിയൻ കൗൺസിലർമാരായ കെ.ബി.സുഭാഷ്, കണ്ണൻ കുട്ടുകാട്, ഡി.പ്രസന്നകുമാർ, ടി.എം.ദിലീപ്, വി.എൻ. നാഗേഷ്, ടി.പി.കൃഷ്ണൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പൻ, യൂണിയൻ കമ്മിറ്റി അംഗം പി.ബി. ജോഷി എന്നിവരും വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളും നേതൃത്വം നൽകി.