പറവൂർ: നാടക കലാകാരന്മാരുടെ സംഘടനയായ നാടക് ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിക്കും. എം.എം. പിയേഴ്സൺ, പ്രൊഫ. എൻ.ജി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. അടുത്തമാസം 8,9 തീയതികളിൽ പറവൂരിലാണ് സമ്മേളനം.