പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച ഓണനിലാവ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്.അനിൽകുമാർ, പി.പി.അരൂഷ്, സ്ലൈബി സാജു, വി.എ.താജുദീൻ, എ.ബി.മനോജ്, ടി.എസ്.രാജൻ, സാറാബീവി സലിം, പി.എ.ഷംസുദീൻ, സുമതി സന്തോഷ് എന്നിവർ സംസാരിച്ചു.