പറവൂർ: ഓണത്തോടനുബന്ധിച്ച് പറവൂർ സഹകരണ ബാങ്കിലെ അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള സൗജന്യ

ഓണക്കിറ്റ് വിതരണം സംസ്ഥാന സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ ബോർഡ് അംഗം ടി.ആർ.ബോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ.വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.വി.നിഥിൻ, എം.എ.വിദ്യാസാഗർ, എം.പി.ഏയ്ഞ്ചൽസ്, കെ.ബി.ചന്ദ്രബോസ്, ശ്രീദേവി അപ്പുക്കുട്ടൻ, ബാങ്ക് സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു.