boysghss-paravur-

പറവൂർ: ശതോത്തര സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പറവൂർ ഗവ. ബോയ്സ് സ്കൂളിൽ പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഗമവും ഓണാഘോഷവും നടന്നു. വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. മുൻ എം.പിമാരായ കെ.പി. ധനപാലൻ, പ്രൊഫ.സാവിത്രി ലക്ഷ്മണൻ, പൂയ്യപ്പിള്ളി തങ്കപ്പൻ, ഡോ.വി.ആർ.പ്രബോധചന്ദ്രൻ നായർ, രമേഷ് ഡി. കുറുപ്പ്, എൻ.എം.പിയേഴ്സൺ, എം.ജെ.രാജു , ടി.വി.നിഥിൻ, ജോസ് തോമസ്, ഡെന്നി തോമസ്, പറവൂർ ജോതിസ്, പ്രിൻസിപ്പൽ ലീന തുടങ്ങിയവർ സംസാരിച്ചു. ഓണസദ്യയും കലാപരിപാടികളും നടന്നു.