കൊച്ചി: ഗാന്ധി പീസ് ഫൌണ്ടേഷൻ സെന്ററിന്റെ പ്രൊജക്ടായ എന്തു കൊണ്ട് ഗാന്ധി? എന്ന പ്രബോധ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം ഗാന്ധി പീസ് ഫൌണ്ടേഷൻ സെന്റർ അദ്ധ്യക്ഷൻ ജസ്റ്റിസ് ഷംസുദ്ധീൻ നിർവഹിച്ചു. പ്രബോധ ട്രസ്റ്റ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് ഫിലോസഫി പ്രൊഫസർ പുസ്തകം ഏറ്റുവാങ്ങി. എൻ. മാധവൻകുട്ടി മുൻ ഇന്ത്യൻ എക്‌സ്പ്രസ് റെസിഡന്റ് എഡിറ്റർ എൻ. മാധവൻകുട്ടി പുസ്തക പരിചയം നടത്തി. അഡ്വ. വി.എം. മൈക്കിൾ,ഡോ. വിനോദ് കുമാർ കല്ലോലിക്കൽ തുടങ്ങിയവർ സംസാരിച്ചു.