onnachadha-paravur

പറവൂർ: പറവൂർ നഗരകൃഷിഭവന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച ഓണച്ചന്ത പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. പറവൂർ നഗരസഭാ ചെയർ‌പേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ബീന ശശിധരൻ, സജി നമ്പിയത്ത്, ടി.വി. നിഥിൻ, കെ.ജെ.ഷൈൻ, പി.ഡി.സുകുമാരി, ഇ.ജി.ശശി, ഗീതാ ബാബു, ലിജി ലൈഗോഷ്, കൃഷി ഓഫീസർ വി.എൽ.പ്രഭ തുടങ്ങിയവർ സംബന്ധിച്ചു.