t

തൃപ്പൂണിത്തുറ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മുളന്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, പൂത്തോട്ട സസ്യ ജൈവ കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ചന്ത സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു പി. നായർ കർഷകചന്ത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.എസ്. കുസുമൻ അദ്ധ്യക്ഷത വഹിച്ചു. എട്ടാം വർഡ് അംഗം ഷൈമോൻ, കൃഷി ഓഫീസർ ഡൗളി പീറ്റർ, അസിസ്റ്റന്റ് കൃഷി ഓഫീസർ പി. എസ്. സലിമോൻ, എസ്. എൻ. ഇൻസ്റ്റിറ്റ്യുഷൻ മാനേജർ ഇ.എൻ. മണിയപ്പൻ, പൂത്തോട്ട സസ്യ മാനേജർ സിജു. പി.പി. എന്നിവർ സംസാരിച്ചു. ആദ്യവില്പന നതാഷ സിജു ഏറ്റുവാങ്ങി. ഏഴിന് കർഷക ചന്ത അവസാനിക്കും.