പെരുമ്പാവൂർ: ഓണത്തോടനുബന്ധിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെ ഓണ വിപണിയായ 'ഓണസമൃദ്ധി - 2022' കർഷകച്ചന്ത ഒക്കൽ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആരംഭിച്ചു. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറി കുറ‌ഞ്ഞ വിലയിൽ ഈ മാസം ഏഴ് വരെ കർഷകച്ചന്തയിൽ ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ആദ്യ വിൽപ്പന നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ശശി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി സാജൻ, ലിസി ജോണി, സാബു മൂലൻ, പഞ്ചായത്ത് അംഗങ്ങളായ സോളി ബെന്നി, ഷുഹൈബ, രാജേഷ് മാധവൻ, ബിനിത, അമൃത തുടങ്ങിയവർ പങ്കെടുത്തു.