നെട്ടൂർ: മത്സ്യത്തൊഴിലാളികൾ കുറേ ദിവസങ്ങളായി നടത്തി വരുന്ന വിഴിഞ്ഞം സമരത്തിന് നെട്ടൂർ ഇടവകയുടെ ഐക്യദാർഢ്യം. കെ.എൽ.സി.എയുടെ നേതൃത്വത്തിൽ വിമലഹൃദയേ ദേവാലയാങ്കണത്തിൽ ചേർന്ന സമ്മേളനം ഫാ. അലോഷ്യസ് തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസി മട്ടമ്മൽ അദ്ധ്യക്ഷനായി. റോയി പാളയത്തിൽ, വിൻസ് പെരിഞ്ചേരി, ജയ ജോസഫ് എന്നിവർ സംസാരിച്ചു.