t

തൃപ്പൂണിത്തുറ: ശ്രീനാരായണഗുരു ദേവ ചതയ ദിനാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം 2637 ശാഖയുടെ പോഷക സംഘടനകളായ എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റിന്റെയും വനിതാ സംഘ ത്തിന്റെയും ആഭിമുഖ്യത്തിൽ വിളംബര ജാഥ ശ്രീകുമാരമംഗലം ക്ഷേത്ര അങ്കണത്തിൽ നിന്ന് 75 ഓളം ബൈക്കുകളും മറ്റ് വാഹന ങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട് പുതിയകാവ് ഗുരുമണ്ഡപം, കുമാരനാശാൻ കുടുംബയൂണിറ്റ് ജംഗ്ഷൻ, സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്, ടി.കെ. മാധവൻ കുടുംബയൂണിറ്റ്, ശ്രീമുരുക കാവടി ഫണ്ട്‌, ഡോ. പൽപ്പു കുടുംബ യൂണിറ്റ്, ഗുരുദേവ കുടുംബ യൂണിറ്റ്, ആർ. ശങ്കർ കുടുംബ യൂണിറ്റ് എന്നീ കുടുംബ യൂണിറ്റുകളിൽ സ്വീകരണം ഏറ്റു വാങ്ങി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.

എസ്.എൻ.ഡി.പി. യോഗം ശാഖ പ്രസിഡന്റ്‌ സനിൽ പൈങ്ങാടൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. യൂത്ത് മൂവ്മെന്റ് ചെയർമാൻ വൈശാഖ് എ.കെ., കൺവീനർ രാഹുൽ വി.ആർ., വനിതാ സംഘം ചെയർപേഴ്സൺ ബിന്ദു ഷാജി എന്നിവർ നേതൃത്വം നൽകി. പ്രസ്തുത റാലിയിൽ എസ്.എൻ.ഡി.പി വൈസ് പ്രസിഡന്റ്‌ ആർ. സാബു, ശാഖാ സെക്രട്ടറി സോമൻ മാനാറ്റിൽ എന്നിവരും സന്നിഹിതനായിരുന്നു.