patterippuram
ആലുവ പട്ടേരിപ്പുറം ശാഖയിൽ ശാഖ പ്രസിഡന്റ് പി.കെ. ശ്രീകുമാർ ദിവ്യജ്യോതി ക്യാപ്റ്റൻ വി. സന്തോഷ് ബാബുവിനെ സ്വീകരിക്കുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നയിച്ച നാല് ദിവസം നീണ്ടുനിന്ന ദിവ്യജ്യോതി പര്യടനം ഇന്ന് അവസാനിക്കും. രാവിലെ ആലുവ ടൗൺ ശാഖയിൽ നിന്നാരംഭിക്കുന്ന പര്യടനം വൈകിട്ട് അഞ്ചിന് എടയപ്പുറം ശാഖയിൽ സമാപിക്കും.

സമാപന സമ്മേളനം ശ്രീനാരായണ സുഹൃദ് സമിതി പ്രസിഡന്റ് കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് ടി.എ.അച്യുതൻ അദ്ധ്യക്ഷത വഹിക്കും. ക്യാപ്ടൻ വി. സന്തോഷ് ബാബു, വൈസ് ക്യാപ്ടന്മാരായ എ.എൻ.രാമചന്ദ്രൻ, പി.ആർ.നിർമ്മൽ കുമാർ എന്നിവർ സംസാരിക്കും. ചാലക്കൽ, കീഴ്മാട്, സൗത്ത് വാഴക്കുളം, ഊരക്കാട്, പഴങ്ങനാട്, അമ്പലമേട്, കങ്ങരപ്പടി, ഇടച്ചിറ, നൊച്ചിമ, അശോകപുരം, ചൂണ്ടി ശാഖകളിൽ ഇന്ന് ദിവ്യജ്യോതിക്ക് വരവേൽപ്പ് നൽകും.

ഇന്നലെ തോട്ടക്കാട്ടുകര ശാഖയിൽ നിന്ന് ആരംഭിച്ച പര്യടനം പട്ടേരിപ്പുറം, തായിക്കാട്ടുകര, ചൂർണിക്കര, കുന്നത്തേരി, വിടാക്കുഴ, പള്ളിലാംകര, സൗത്ത് കളമശേരി, വെസ്റ്റ് കളമശേരി, നോർത്ത് കളമശേരി, കുറ്റിക്കാട്ടുകര, ഏലൂർ ഈസ്റ്റ്, മുപ്പത്തടം, വെസ്റ്റ് കടുങ്ങല്ലൂർ, ഈസ്റ്റ് കടുങ്ങല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം നോർത്ത് മുപ്പത്തടം ശാഖയിൽ സമാപിച്ചു. കടുങ്ങല്ലൂർ ഈസ്റ്റ് ശാഖയിൽ അഡ്മിനിസ്ട്രേറ്റർ കെ.കെ.മോഹനൻ, ചതയാഘോഷ കമ്മിറ്റി കൺവീനർ പി.ടി.ബാബുരാജ്, ജാനേഷ്, എസ്.സുനിൽകുമാർ, ബിനീഷ് കുമാർ, സുചിത്ര ഷാജി, രഞ്ജിത്ത്, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പട്ടേരിപ്പുറം ശാഖയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. ശാഖാ പ്രസിഡന്റ് പി.കെ.ശ്രീകുമാർ, സെക്രട്ടറി പി.വി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധീഷ് കുമാർ, യൂണിയൻ കമ്മിറ്റി അംഗം സതി ഗോപി എന്നിവർ നേതൃത്വം നൽകി.