കുറുപ്പംപടി:ഓണത്തോടനുബന്ധിച്ചുള്ള കുടുംബശ്രീ വിപണന മേളയ്ക്ക് രായമംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കം. കുറുപ്പംപടി ബസ് സ്റ്റാൻഡിലാണ് മേള നടക്കുന്നത്. കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ വിളവെടുത്ത പച്ചക്കറികൾ, ഏത്തൻ , വിവിധ സംരംഭ ഗ്രൂപ്പുകളുടെ ഉത്പന്നങ്ങൾ എന്നിവ വിൽപ്പനയ്ക്കുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് അംഗം സജീപടയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ സുബ്രഹ്മണ്യൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ അമൃതവല്ലി വിജയൻ നന്ദിയും രേഖപ്പെടുത്തി.