
കൂത്താട്ടുകുളം: കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ ഇലഞ്ഞി പഞ്ചായത്ത് കവലയിൽ ആരംഭിച്ച കർഷകച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസൺ വി. പോൾ, ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ്,ബ്ലോക്ക് അംഗങ്ങളായ എൽസി ടോമി,ഡോജിൻ പി.ജോൺ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കോരപ്പിള്ള,സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, രാഷ്ട്രീയ- സാമൂഹ്യ നേതാക്കൾ, ക്യഷി അസിസ്റ്റന്റ് ഡയറക്ടർ പി.ജി. സീന എന്നിവർ പങ്കെടുത്തു.