അങ്കമാലി: നഗരസഭയുടെയും കൃഷിഭവന്റെയും അഭിമുഖ്യത്തിൽ എം.സി. റോഡിന്റെ ഹെൽത്ത് ക്ലബ്ബിന് സമീപം ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, കൃഷി ഫീൽഡ് ഓഫീസർ സൽമ, കൃഷി അസിസ്റ്റന്റ് കുമാരി രാജേശ്വരി, സന്ധ്യ എന്നിവർ സംബന്ധിച്ചു. ആദ്യ വിൽപ്പന മുൻ നഗരസഭാ ചെയർമാനും കർഷകനുമായ സി.കെ.വർഗീസ് ഏറ്റുവാങ്ങി.