
ആലുവ: കേരള മഹിളാ സംഘം കെട്ടിട നിർമ്മാണ ഫണ്ട് സമാഹരണത്തിന് ആലുവയിൽ സംഘടിപ്പിച്ച അച്ചാർ ചലഞ്ച് ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാരി സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടന് ആദ്യ വില്പന നടത്തി നിർവഹിച്ചു. ഇസ്മായിൽ പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം പി.നവകുമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.കെ.സത്താർ, പി.വി.പ്രേമാനന്ദൻ, എം.എം.അഫ്‌സൽ, മഹിളാ സംഘം സെക്രട്ടറി ഷംല നിസാം, പ്രസിഡന്റ് ഓമന ഹരി എന്നിവർ പങ്കെടുത്തു.