
തൃക്കാക്കര: തൃക്കാക്കര കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ സമൃദ്ധി -2022 കർഷകചന്ത ആരംഭിച്ചു. കാക്കനാട് കൃഷിഭവനിൽ വച്ച് നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. ലുബൈന,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുനീറ ഫിറോസ്,റാഷിദ് ഉള്ളംപിളളി,കൗൺസിലർ സി.സി. വിജു.തുടങ്ങിയവർ പങ്കെടുത്തു.
ഏഴു വരെ കൃഷി ഭവൻ അങ്കണത്തിൽ നടത്തുന്ന ഓണവിപണിയിലേക്ക് കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതു വിപണിയിയിലേതിനേക്കാൾ 10 ശതമാനം അധിക വില നൽകിയാണ് സംഭരിക്കുന്നത്. സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെക്കാൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും.