kadal

കുമ്പളങ്ങി: തീരശോഷണം മൂലം കിടപ്പാടവും തൊഴിൽ അവസരവും നഷ്ടപ്പെടുന്ന വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളുടെ അതിജീവന സമരത്തിന് ഐക്യദാർഢ്യവും ചെല്ലാനത്തെ തിരപ്രദേശത്ത് കടലക്രമംണത്തിൽ വീട് തകർന്ന് വാടക വീട്ടിൽ കഴിയുന്ന വർക് വാടകയും മറ്റു സഹായങ്ങളും ഇതുവരെ നല്കാത്തതിൽ പ്രതിഷേധിച്ചും കൊച്ചി സൗത്ത് ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാശേരി ഫിഷിംഗ് ഗ്യാപ്പിൽ കടലിൽ ഇറങ്ങി സമരം നടത്തി. സമരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി സെക്രട്ടറി എം.പി. ശിവദത്തൻ, ദിലീപ് കുഞ്ഞുകുട്ടി, യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി, കൗൺസിലർമാരായ ആന്റണി കുരിത്തറ, ഷൈല തദ്ദേവുസ്, മണ്ഡലം പ്രസിഡന്റ് മാരായ പി.ജെ. പ്രദീപ്, തോമസ് ഗ്രിഗറി, ജോഷി ആന്റണി, പി.പി. ജേക്കബ്, എ.സി. ഗ്ലാറൻസ്, അഡ്വ തമ്പി ജേക്കബ്, പി.എ. സഹീർ, ഷാജി തോപ്പിൽ, നെൽസൺ കൊച്ചേരി, ജോഫ് മാർട്ടിൻ, സി.എക്‌സ്. ജൂഡ്, ജോസഫ് സുമിത്, എം.എച്. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു