
കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എ നടപ്പിലാക്കുന്ന വിദ്യഭ്യാസ പദ്ധതിയുടെ അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 1640 വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. പരിപാടി ചീഫ് സെക്രട്ടറി വി.പി ജോയ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി സന്നിഹതനായിരുന്നു. എം.ജി. യൂണിവേഴ്‌സിറ്റി ബി.എ ഹിന്ദി കോഴ്‌സിൽ രണ്ടാം റാങ്ക് നേടിയ ആഗ്‌ന ഫ്രാൻസീനയ്ക്ക് ഹൈബി ഈഡൻ പുരസ്‌കാരം നൽകി ആദരിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു, സിനിമ താരം നാദിർഷ, പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്‌ക്കരൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, ഡിവിഷൻ കൗൺസിലർ മനു ജേക്കബ്, ഹിൻഡാൽകോ സി.ഇ.ഒ അരുൺ കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധർമ്മ, സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീത തുടങ്ങിയവർ പങ്കെടുത്തു.