anwar-sadath-mla
ആലുവ മെട്രോ സ്റ്റേഷനിൽ സംസ്ഥാന സീഡ് ഫാമിന്റെ 'ഓണസമൃദ്ധി' കർഷകച്ചന്ത അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ മെട്രോസ്റ്റേഷനിൽ സംസ്ഥാന സീഡ് ഫാമിന്റെ 'ഓണസമൃദ്ധി' കർഷകച്ചന്ത അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, ഫാം കൃഷി അസി. ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട് എന്നിവർ സംസാരിച്ചു. ഫാമിലെ ജൈവഉത്പന്നങ്ങൾക്ക് പുറമെ ഹോർട്ടികോർപ്പ് വഴി സംഭരിച്ച പച്ചക്കറികളും ഏത്തക്കായും വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലക്ക് ലഭിക്കും. ഏഴാംതീയതി സമാപിക്കം. തുടർന്ന് ഫാമിന്റെ സ്ഥിരം ഔട്ട്‌ലെറ്റ് ആലുവ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുമെന്ന് ഫാം കൃഷി അസി. ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട് അറിയിച്ചു.