1

തൃക്കാക്കര : എൻ.എസ്.എസ് തൃക്കാക്കര ടൗൺഷിപ്പ് (3162) കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയ ഡോ.പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മിനി അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഏഴുപത്ത് വയസായ അമ്മമാരെ പ്രസിഡന്റ് മനൂപ് ആദരിച്ചു. എൽ.കെ.ജി മുതൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും കാഷ് അവാർഡും എസ്.എസ്.എൽ.സി, പ്ലസ് വിദ്ധാർത്ഥികൾക്ക് കാഷ് അവാർഡും ഷീൽഡും വിതരണം ചെയ്തു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. വേണുഗോപാൽ,വിനോദ് കൊപ്പറമ്പിൽ, സതീഷ് നമ്പിളളി, രവീന്ദ്രൻ, നിർമ്മൽ ആനന്ദ്, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.