karshakachantha
മൂവാറ്റുപുഴ മുനിസിപ്പൽ കൃഷിഭവന്റെ നേതൃത്വത്തിൽ ടൗൺ യു.പി സ്കൂളിൽ നടക്കുന്ന ഓണസമൃദ്ധി 2022 കർഷകച്ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. പി എൽദോസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: കൃഷിവകുപ്പിന്റെ ഓണസമൃദ്ധി 2022 കർഷകച്ചന്ത ഏഴാംതീയതിവരെ മൂവാറ്റുപുഴ മുനിസിപ്പൽ കൃഷിഭവന്റെ നേതൃത്വത്തിൽ ടൗൺ യു.പി സ്കൂളിൽ തുടങ്ങി .കർഷകരിൽനിന്ന് ഉത്പന്നങ്ങൾ 10 ശതമാനം അധികവില നൽകി സംഭരിക്കുകയും അതിന്റെ 30 ശതമാനം വിലക്കിഴിവിൽ വിൽക്കുകയും ചെയ്യുകയെന്നതാണ് പ്രത്യേകത. നഗരസഭ ചെയർമാൻ പി.പി. എൽദോസ് കർഷകച്ചന്ത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ, കാർഷിക വികസന സമിതിഅംഗങ്ങൾ, വിളസമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.