കൊച്ചി : വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 7 വരെ വൈകിട്ട് 4.30 മുതൽ രാത്രി 9 മണി വരെയുള്ള ശുശ്രൂഷകളിൽ ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധാത്മാഭിഷേക പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.