കൊച്ചി: വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ കൃഷി വകുപ്പിന്റെ കാർഷിക വിപണി പ്രവർത്തനം ആരംഭിച്ചു. ഓണത്തിനാവശ്യമായ പച്ചക്കറി ഗുണമേന്മയിലും കുറഞ്ഞ വിലയിലും സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

മൊത്ത വിലയെക്കാൾ പത്തുശതമാനം അധികം വില നൽകിയാണ് പച്ചക്കറി സംഭരിക്കുന്നത്. വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് പച്ചക്കറി നൽകും. ഉത്രാടദിനം വരെയാണ് വിപണി പ്രവർത്തിക്കുന്നത്. വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനു കീഴിൽ കുമ്പളങ്ങി, കുമ്പളം, ചെല്ലാനം, മരട്, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില എന്നീ സ്ഥലങ്ങളിലും കാർഷിക വിപണി ആരംഭിച്ചിട്ടുണ്ട്. വൈറ്റിലയിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി കാഷികവിപണി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഡയറക്ടർ സിന്ധു പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.