കുറുപ്പംപടി: വിവാഹത്തിന്റെ അമ്പതാം വാർഷികദിനത്തിൽ ആദരവ് ഏറ്റുവാങ്ങി അദ്ധ്യാപിക ദമ്പതിമാർ. തുരുത്തി പുതുശേരി 80വയസ് പിന്നിടുന്ന അദ്ധ്യാപകരായ പൗലോസ്, മേരി ദമ്പതികളെയാണ് മുടക്കുഴ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തിൽ വീട്ടിലെത്തി ആദരിച്ചത്. 29 വർഷത്തെ സർവീസിനുശേഷമാണ് ഇരുവരും വിരമിച്ചത്. മകൻ സുനിലും മരുമകൾ ധന്യയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണ്. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസും പങ്കെടുത്തു.