വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിലെ തിരഞ്ഞെടുത്ത 200 കുടുംബങ്ങൾക്ക് അരി വിതരണംചെയ്തു. മട്ടാഞ്ചേരി ഹെറിറ്റേജ് ലയൺസ് ക്ലബിന്റെ സഹകരണത്തോടെ ഞാറക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന പരിപാടി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. പി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു കോലഞ്ചേരി, അംഗങ്ങളായ എ.പി. ലാലു, ചെറിയാൻ വാളൂരാൻ, മുൻ അംഗം കെ.എം. ദിനേശൻ, ലയൺസ് ക്ലബ് സെക്രട്ടറിഡോ. ജ്യോതികുമാർ, കെ.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു. വി.കെ. പ്രതാപൻ, ജവാസ്, എ. പി. സതീഷ്, കെ.പി. അപ്പു എന്നിവർ സന്നിഹിതരായിരുന്നു.