കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഹോം മേക്കേഴ്‌സ് വിപണന മേള ഇന്ന് സമാപിക്കും. വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മസാല പൊടികൾ തുടങ്ങിയവ വിലക്കുറവിൽ ലഭിക്കും.

ഈസ്റ്റേൺ, മെഡിമിക്‌സ് തുടങ്ങി പ്രമുഖ ബ്രാൻഡുകൾക്കും സ്റ്റാളുകളുണ്ട്.

രാവിലെ 11 മുതൽ രാത്രി 9 വരെയാണ് വിപണന മേള. പ്രവേശനം സൗജന്യമാണ്.