photo
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ത്രിദിന അവധിക്കാല ക്യാമ്പ്

വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ത്രിദിന അവധിക്കാലക്യാമ്പ് ആരംഭിച്ചു. സത്യസന്ധത, പ്രായം ചെന്നവരോട് സ്‌നേഹവും ആദരവും കാണിക്കേണ്ടതിന്റെ ആവശ്യകത എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ചെരാത് എന്ന പേരിൽ ഓണക്ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഞാറക്കൽ സർക്കിൾ ഇൻസ്‌പെക്ടർ രാജൻ കെ. അരമന മുഖ്യപ്രഭാഷണം നടത്തി. കൂട്ടയോട്ടം, പി.ടി, പരേഡ് എന്നിവ നടന്നു. വ്യായാമവും ആരോഗ്യവും എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്‌പോർട്‌സ് കോച്ച് എ.ബി. ബിയാസ് ക്ലാസ് നയിച്ചു. തുടർന്ന് സൈക്കോളജി ട്രെയിനർ സീനത്ത്, മോട്ടിവേഷണൽ സ്പീക്കർ ആൻസൻ കുറുമ്പത്തുരുത്ത് എന്നിവർ ക്ലാസെടുത്തു.