ആലുവ: ദേശീയ വെറ്ററൻ ചാമ്പ്യനും സാമൂഹിക പ്രവർത്തകനുമായ ജോസ് മാവേലിയെ ആലുവ മീഡിയ ക്ളബ് ആദരിച്ചു. ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു ആദരം. ക്ളബ് ട്രഷറർ എസ്.എ. രാജൻ ഉപഹാരം കൈമാറി.
ഓണാഘോഷം ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസി.പി. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ അശോകപുരം നാരായണൻ, വിവിധ മേഖലകളിൽ മികവ് പുലർത്തിയ എം.പി. ജോസഫ്, എ.എ. സഹദ് എന്നിവരെയും ആദരിച്ചു. എം.ജി. സുബിൻ, എസ്.എ. രാജൻ എന്നിവർ സംസാരിച്ചു.